ആന്ധ്രാ തിര: മത്സരിക്കുമെന്ന് പവൻ കല്യാൺ

Friday 15 March 2024 12:54 AM IST

ഹൈദരാബാദ്: ഈ വർഷം നടക്കാനിരിക്കുന്ന ആന്ധ്രാപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ജനസേനാ പാർട്ടി (ജെ.എസ്.പി) നേതാവും തെലുങ്ക് സൂപ്പർസ്റ്റാറുമായ പവൻ കല്യാൺ. പിതാപുരം മണ്ഡലത്തിൽ നിന്നാണ് മത്സരിക്കുക.

ഇന്നലെ ആന്ധ്രയിൽ നടന്ന പാർട്ടി പൊതുയോഗത്തിലായിരുന്നു പ്രഖ്യാപനം.

ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി- ടി.ഡി.പി-ജെ.എസ്.പി ലയനചർച്ചകൾ നടന്നു. ലോക്‌സഭാ സീറ്റുകളും നിയമസഭാ സീറ്റുകളും വാഗ്ദാനം ചെയ്‌തെങ്കിലും പവൻ കല്യാൺ നിയമസഭാ സീറ്റ് തിരഞ്ഞെടുക്കുകയായിരുന്നു. 2019ൽ പവൻ കല്യാൺ രണ്ട് സീറ്റുകളിൽ മത്സരിച്ചു.ഗാജുവാക്ക, ഭീമാവരം. എന്നാൽ പരാജയപ്പെട്ടു.

ആന്ധ്രയിൽ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കു ദേശം പാർട്ടിയും പവൻ കല്യാണിന്റെ ജനസേന പാർട്ടിയും എൻ.ഡി.എയിൽ ചേരാൻ തീരുമാനിച്ചതായി ബി.ജെ.പി അറിയിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നടക്കുമെന്ന് പ്രതീക്ഷിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും സഖ്യം തുടരും.

Advertisement
Advertisement