അരക്കോടി വില മതിക്കുന്ന ഹാഷിഷ് ഓയിലുമായി തൃശൂർ സ്വദേശി പിടിയിൽ

Sunday 17 March 2024 1:04 AM IST

തൃശൂർ: വിവേക് എക്‌സ്പ്രസിൽ അരക്കോടി വില മതിക്കുന്ന ഹാഷിഷ് ഓയിലുമായി തൃശൂർ സ്വദേശി പിടിയിൽ. ദിബ്രുഗഡ് - കന്യാകുമാരി വിവേക് എക്‌സ്പ്രസിൽ പാലക്കാട് ആർ.പി.എഫ് ക്രൈം ഇന്റലിജൻസ് വിഭാഗവും തൃശൂർ ആർ.പി.എഫും തൃശൂർ എക്‌സൈസ് റേഞ്ചും സംയുക്തമായ നടത്തിയ പരിശോധനയിലാണ് അരക്കോടി രൂപ വില വരുന്ന 500 ഗ്രാം ഹാഷിഷ് ഓയിലുമായി വി.എം. മുഹമ്മദ് (30) അറസ്റ്റിലായത്. സംയുക്ത പരിശോധനയ്ക്കിടെ വിശാഖപട്ടണത്തു നിന്നും ആലുവയ്ക്ക് എസ് 1 കോച്ചിൽ ജനറൽ ടിക്കറ്റുമായി യാത്ര ചെയ്യുകയായിരുന്ന മുഹമ്മദ് റഫീക്കിൽ സംശയം തോന്നിയ സംഘം തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഇറക്കി റഫീക്കിന്റെ ഷോൾഡർ ബാഗ് പരിശോധിച്ചപ്പോഴാണ് ഹാഷിഷ് ഓയിൽ കണ്ടെത്തിയത്. സംഭവത്തിൽ എക്‌സൈസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. ആർ.പി.എഫ് പാലക്കാട് ക്രൈം ഇന്റലിജൻസ് വിഭാഗം സബ് ഇൻസ്‌പെക്ടർ എ.പി. അജിത് അശോക്, തൃശൂർ ആർ.പി.എഫ് സബ് ഇൻസ്‌പെക്ടർ വി.പി. ഇൻതീഷ്, എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ സജിത് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ തൃശൂർ ആർ.പി.എഫ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ എം.എസ്. പ്രദീപ്കുമാർ, പാലക്കാട് ആർ.പി.എഫ് ക്രൈം ഇന്റലിജന്റ്സ് വിഭാഗം ഹെഡ്‌ കോൺസ്റ്റബിൾ എൻ. അശോക്, തൃശൂർ ആർ.പി.എഫ് ഹെഡ് കോൺസ്റ്റബിൾ അജീഷ് കെ. കൃഷ്ണൻ കോൺസ്റ്റബിൾ കെ. മധുസൂദനൻ എന്നിവരാണ് ഉണ്ടായിരുന്നത്.

Advertisement
Advertisement