കർമ്മപദ്ധതി തയ്യാറാക്കാൻ കേന്ദ്രമന്ത്രിമാരോട് മോദി

Monday 18 March 2024 1:25 AM IST

ന്യൂഡൽഹി: മൂന്നാമതും അധികാരത്തിലെത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് കേന്ദ്രമന്ത്രിമാർക്ക് നിർദ്ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഭരണത്തിലേറി ആദ്യ 100 ദിനം നടപ്പാക്കാനുള്ള പദ്ധതികളുടെയും, അടുത്ത അഞ്ചു വർഷം നടപ്പാക്കേണ്ട പദ്ധതികളെയും കുറിച്ചു കരട് റോഡ് മാപ്പ് തയ്യാറാക്കാൻ നിർദ്ദേശം നൽകി.

ഇന്നലെ കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ സംസാരിക്കുകയായിരുന്നു മോദി. പദ്ധതികൾ തയ്യാറാക്കാൻ മന്ത്രിമാർ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തണം. ഏഴു ഘട്ടമായി നടത്തുന്ന തിരഞ്ഞെടുപ്പ് നടത്തണമെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശുപാർശ രാഷ്ട്രപതിക്ക് അയക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Advertisement
Advertisement