ലോക്സഭാ തിരഞ്ഞെടുപ്പ്: കേളികൊട്ടായി...

Tuesday 19 March 2024 6:17 PM IST

കോട്ടയം: ലോക്‌സഭ തെരഞ്ഞെടുപ്പ് സമാധാനപരവും നീതിപൂർവവുമായി നടത്താനുള്ള ഒരുക്കം പുരോഗമിക്കുകയാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ കളക്ടർ വി.വിഗ്‌നേശ്വരി അറിയിച്ചു. മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങൾ കണ്ടെത്തുന്നതിനും തുടർനടപടി സ്വീകരിക്കുന്നതിനും വിവിധ സ്‌ക്വാഡുകൾ പ്രവർത്തനം തുടങ്ങി. വ്യാജമദ്യം, പണം എന്നിവയുടെ ഒഴുക്കും മറ്റു നിയമവിരുദ്ധപ്രവർത്തികളും പരിശോധിക്കുന്നതിനായി 84 സ്റ്റാറ്റിക് സർവൈലൻസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. മൂന്നു ഷിഫ്റ്റുകളിലായി 24 മണിക്കൂറും പരിശോധന നടത്തും.. 36 ആന്റീ ഡീഫേസ്‌മെന്റ് സ്‌ക്വാഡുകളും പ്രവർത്തിക്കുന്നുണ്ട്.പോളിങ്ങിനായി 6256 ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുക. 1956 ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളും വി.വി.പാറ്റുമാണ് ആവശ്യമുള്ളത്. ഏപ്രിൽ 26നാണ് വോട്ടെടുപ്പ്. മാർച്ച് 28ന് വിജ്ഞാപനം പ്രസിദ്ധീകരിക്കും. ഏപ്രിൽ നാലുവരെ നാമനിർദ്ദേശപത്രിക നൽകാം. നാമനിർദ്ദേശപത്രികയുടെ സൂക്ഷ്മപരിശോധന ഏപ്രിൽ അഞ്ചിന് നടക്കും. ഏപ്രിൽ എട്ടുവരെ സ്ഥാനാർഥിത്വം പിൻവലിക്കാം. ജൂൺ നാലിനാണ് വോട്ടെണ്ണൽ. മാതൃകാ പെരുമാറ്റച്ചട്ടത്തിന് ജൂൺ ആറുവരെ പ്രാബല്യമുണ്ട്.

സാമ്പത്തിക ഇടപാടുകൾ നിരീക്ഷിക്കും

തെരഞ്ഞെടുപ്പ് കാലത്ത് 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള സംശയകരമായ ഇടപാടുകൾ റിപ്പോർട്ട് ചെയ്യുന്നതിന് ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
50,000 രൂപയിൽ കൂടുതലായി കൈവശം സൂക്ഷിക്കുന്ന പണം, മൊത്തമായി കൊണ്ടുപോകുന്ന വസ്ത്രങ്ങൾ, ആഭരണങ്ങൾ, മറ്റു സാമഗ്രികൾ സംബന്ധിച്ച മതിയായ രേഖകൾ എല്ലാ യാത്രക്കാരും കൈവശം കരുതണം.

സ്ഥാനാർത്ഥിക്ക് ചെലവഴിക്കാവുന്നത് 95 ലക്ഷം രൂപ

സ്ഥാനാർഥികൾക്ക് പ്രചാരണത്തിനായി ചെലവഴിക്കാവുന്ന പരമാവധി തുക 95 ലക്ഷം രൂപയാണ്. ഇതിനായി പുതിയ ബാങ്ക് അക്കൗണ്ട് നോമിനേഷൻ കൊടുക്കുന്നതിന് ഒരു ദിവസം മുമ്പെങ്കിലും ആരംഭിക്കണം.

പോളിംഗ് സ്റ്റേഷനുകൾ: 1564

ജില്ലയിൽ മൊത്തം 1564 പോളിങ് സ്റ്റേഷനുകളുണ്ട്

പാലാ:176,

കടുത്തുരുത്തി:179,

വൈക്കം:159,

ഏറ്റുമാനൂർ:165,

കോട്ടയം:171,

പുതുപ്പള്ളി:182,

ചങ്ങനാശേരി:172,

കാഞ്ഞിരപ്പള്ളി:181,

പൂഞ്ഞാർ:179

.


പരാതികൾ/സംശയങ്ങൾ എന്നിവയ്ക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു.
ഫോൺ: 0481-2995029


വോട്ടർമാർ 15.69 ലക്ഷം

.


വോട്ടർമാരുടെ എണ്ണം (നിയമസഭാ മണ്ഡലം തിരിച്ച്)

പുതുപ്പള്ളി-1,76,534
പൂഞ്ഞാർ-1,86,232
പാലാ-1,82,825
കടുത്തുരുത്തി-1,84,603
കോട്ടയം-1,60,862
ഏറ്റുമാനൂർ-1,65,152
വൈക്കം-1,60,813
...................................
ചങ്ങനാശേരി-1,69,002
കാഞ്ഞിരപ്പള്ളി-1,83,440
...................................
പിറവം- 2,03,135
...................................

Advertisement
Advertisement