മടവൂരിൽ തണ്ണീർ പന്തൽ

Wednesday 20 March 2024 4:32 AM IST

പള്ളിക്കൽ:വേനൽ ചൂടിന് ആശ്വാസമായി തണ്ണീർ പന്തൽ ആരംഭിച്ച് മടവൂർ അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സഹകരണ സംഘം. പൊതുജനങ്ങൾക്കും സഹകാരികൾക്കുമായി മടവൂർ ടൗണിൽ സംഘം ഓഫീസിനു മുന്നിൽ വേനൽക്കാലം കഴിയും വരെ സംഭാരവും തണുത്ത ശുദ്ധജലവും തണ്ണീർ പന്തലിൽ നൽകുന്നതാണ് പദ്ധതി. സംഘം പ്രസിഡന്റ് ബിജു പി.ചന്ദ്രന്റ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രവീന്ദ്രൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. ഗോപാലകുറുപ്പ്,ജെ.അശോകൻ,സലിം പുലിയൂർകോണം,മടവൂർ സുരേന്ദ്രൻ പ്രഭാകൻപിള്ള,പ്രീത,കെ.എസ്.നിഷ മോഹൻ,ബിജി.ജി തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement