ശുദ്ധജല ബൂത്ത് സ്ഥാപിച്ചു

Wednesday 20 March 2024 5:43 AM IST

പൂവച്ചൽ:പൂവച്ചൽ ഗ്രാമ പഞ്ചായത്തിൽ ശുദ്ധജലത്തിനായി പഞ്ചായത്ത് സ്ഥാപിച്ച ബൂത്തുകൾ പഞ്ചായത്ത് പ്രസിഡന്റ് ടി.സനൽകുമാർ ഉദ്ഘാടനം ചെയ്തു.പഞ്ചായത്തിന്റെ വിഷൻ-25സുന്ദര ഗ്രാമം പദ്ധതിയുടെ ഭാഗമായാണ് ആശുപത്രികൾ,സ്കൂൾ പരിസരങ്ങൾ,ബഡ്സ് സ്കൂൾ,മാർക്കറ്റ് തുടങ്ങി 10 സ്ഥലങ്ങളിലാണ് ബൂത്ത് സ്ഥാപിക്കുന്നത്.ബൂത്തുകളിൽ നിന്ന് ചൂടുവെള്ളവും തണുത്ത വെള്ളവും ലഭിക്കും.ഗ്രാമ പഞ്ചായത്തംഗങ്ങളും ഉദ്യോഗസ്ഥരും പങ്കെടുത്തു.

Advertisement
Advertisement