തിരുനക്കരയിൽ ഇന്ന് പൂരം പൂത്തുലയും

Tuesday 19 March 2024 6:55 PM IST

കോട്ടയം: തിരുനക്കര ഇന്ന് ജനസാഗരമാകും. തിരുനക്കര പകൽപ്പൂരത്തെ വരവേൽക്കാൻ കോട്ടയം ഒരുങ്ങിക്കഴിഞ്ഞു. ഇന്ന് വൈകിട്ട് 4ന് തന്ത്രി കണ്ഠരര് മോഹനര് ഭദ്രദീപം തെളിക്കുന്നതോടെ പൂരത്തിന് തുടക്കമാകും.

രാവിലെ ഒമ്പതു മണിയോടെ 10 ചെറുപൂരങ്ങൾ വിവിധ ക്ഷേത്രങ്ങളിൽ നിന്ന് തിരുനക്കരയപ്പന്റെ മണ്ണിലേക്ക് വാദ്യമേളത്തോടെയെത്തും. വെയിൽ മങ്ങുന്നതോടെ കേരളത്തിലെ തലയെടുപ്പുള്ള 22 ഗജവീരന്മാർ തിരുനക്കര ക്ഷേത്ര മൈതാനിയിൽ കിഴക്ക് പടിഞ്ഞാറ് ഭാഗങ്ങളിലായി അണിനിരക്കും. തൃക്കടവൂർ ശിവരാജുവാണ് പടിഞ്ഞാറ് ഭാഗത്ത് തിരുനക്കരയപ്പന്റെ സ്വർണ തിടമ്പേറ്റുക. ഉഷശ്രീ ശങ്കരൻകുട്ടിയാവും കിഴക്ക് ഭാഗത്ത് ഗണപതി കോവിലിനു സമീപം ദേവിയുടെ തിടമ്പേറ്റുക.തൃശൂർ പാറമേക്കാവ് ദേവസ്വത്തിന്റേതാണ് ആനച്ചമയം. മേള കലാരത്നം കിഴക്കൂട്ട് അനിയൻമാരാരും 75 ൽ പരം കലാകാരന്മാരും ഒരുക്കുന്ന പാണ്ടിമേളത്തോടെ ദൃശ്യ, താള,ലയ ,വിസ്മയ കാഴ്ചയായി പൂരം പെയ്തിറങ്ങും.ശൈലേഷ് വൈക്കം പൂര വിവരണം നൽകും .

മുൻകരുതലുമായി വനം വകുപ്പ്

കനത്ത ചൂട് കണക്കിലെടുത്ത് വെയിൽ മങ്ങിയ ശേഷമേ ആനകളെ ഇറക്കൂ. ചാക്ക് നനച്ചിട്ടാകും ആനകളെ നിറുത്തുക. വനം വകുപ്പ് ഉദ്യോഗസ്ഥർ ആനകളുടെ രക്ത പരിശോധനയ്ക്ക് ശേഷമാകും 22 ആനകളെ തിരഞ്ഞെടുക്കുക.

ഇന്ന് ഉച്ചയ്ക്ക് 2 മുതൽ നഗരത്തിൽ ഗതാഗതക്രമീകരണം

Advertisement
Advertisement