ഇനി ഐറ്റം ഡാൻസ് ചെയ്യില്ലെന്ന് സാമന്ത

Wednesday 20 March 2024 12:34 AM IST

അല്ലു അർജുൻ ചിത്രം പുഷ്പയിൽ ഐറ്റം ഡാൻസ് ചെയ്തതിന്റെ കുറ്റബോധത്തിൽ സാമന്ത. ഇനി ഒരിക്കലും ഐറ്റം ഡാൻസ് ചെയ്യില്ലെന്ന തീരുമാനത്തിലാണ് സാമന്ത.

പുഷ്പയിൽ ഊ അന്തവാ എന്ന ഐറ്റം ഡാൻസ് വൻ തരംഗമാണ് തീർത്തത്.

അഭിനേതാവ് എന്ന നിലയിൽ കൂടുതൽ കാര്യങ്ങൾ ചെയ്യണം എന്ന ചിന്തയിൽ നിന്നാണ് ഊ അന്തവാ.. പാട്ട് ചെയ്യാം എന്ന തീരുമാനത്തിലേക്ക് എത്തിയത്. ആദ്യ രംഗം ചിത്രീകരിക്കുമ്പോൾ പേടിച്ചു വിറയ്ക്കുകയായിരുന്നു ഞാൻ. കാരണം സെക്സിയാവുക എന്നത് എനിക്ക് പറ്റുന്നതായിരുന്നില്ല. പക്ഷേ എന്നെ സ്വയം ബുദ്ധിമുട്ടിച്ച സാഹചര്യങ്ങളിൽ നിറുത്തിക്കൊണ്ട് നടി എന്ന നിലയിലും വ്യക്തി എന്ന നിലയിലും സ്വയം വളരാനാണ് ഞാൻ എന്നും ശ്രമിച്ചിട്ടുള്ളത്.

വിവാഹ മോചനത്തിനിടെയാണ് ഐറ്റം ഡാൻസ് ചെയ്യുന്നത്. എന്റെ അടുപ്പക്കാരും കുടുംബവും അതിൽനിന്ന് പിന്തിരിപ്പിക്കാൻ ഏറെ ശ്രമിച്ചു.

വെല്ലുവിളികൾ ഏറ്റെടുക്കാൻ എനിക്ക് ധൈര്യംതന്ന അടുത്ത സുഹൃത്തുക്കൾ പോലും ഐറ്റം ഡാൻസ് ചെയ്യരുതെന്ന് ഉപദേശിച്ചു. അങ്ങനെയെങ്കിൽ അത് തീർച്ചയായും ചെയ്യണമെന്ന് എനിക്ക് തോന്നി.

പക്ഷേ ഇനി ഞാൻ ഐറ്റം ഡാൻസ് അവതരിപ്പിക്കില്ല. കാരണം അതിൽ ഞാൻ വെല്ലുവിളികൾ ഒന്നും കാണുന്നില്ല സാമന്ത പറഞ്ഞു.

Advertisement
Advertisement