ആടുജീവിതം മ്യൂസിക്കൽ ആൽബം മേക്കിങ് വീഡിയോ

Wednesday 20 March 2024 1:57 AM IST

ബ്ലസി-പൃഥിരാജ് ചിത്രം ആടുജീവിതത്തിന്റെ ഭാഗമായി പുറത്തിറക്കിയ വിർച്ച്വൽ റിയാലിറ്റി അനുഭവം പകർന്നു നൽകുന്ന ഹോപ്പ് എന്ന മ്യൂസിക്കൽ ആൽബത്തിന്റെ മേക്കിങ് വിഡിയോ അണിയറ പ്രവർത്തകർ പുറത്തിറക്കി. ഓസ്‌കാർ ജേതാവ് എ.ആർ റഹ്‌മാനാണ് ആൽബത്തിന്റെ സംഗീതം . അഡ്വ. സുഭാഷ് ജോർജ് മാനുവൽ നേതൃത്വം നൽകുന്ന ടെക്ബാങ്ക് മൂവീസ് ലണ്ടനുമായി ചേർന്നാണ് ബ്ലസി വിർച്വൽ റിയാലിറ്റി ആൽബം പുറത്തു വിടുന്നത്.മാർച്ച് 28ന് ആടുജീവിതം റിലീസ് ചെയ്യും.


Advertisement
Advertisement