പുന്നക്കാൽ ഭഗവതി ക്ഷേത്ര പൂരോത്സവം
കാഞ്ഞങ്ങാട്: മാണിക്കോത്ത് മാണിക്യമംഗലം പുന്നക്കാൽ ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവത്തിന് തുടക്കമായി. മടിയൻ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തിൽ നിന്നും ദീപവും തിരിയും എത്തിച്ചതോടു കൂടിയാണ് അഞ്ച് നാൾ നീണ്ടുനിൽക്കുന്ന പൂരോത്സവത്തിന് തുടക്കമായത്.ഉത്സവത്തിന് സമാപനം കുറിച്ചുള്ള പൂരംകുളി 23 നടക്കും. ക്ഷേത്രത്തിൽ പുതുതായി അന്തിത്തിരിയൻ, വായിക്കരയച്ഛൻ എന്നീ സ്ഥാനങ്ങളിലേക്കുള്ള ആചാരം കൊള്ളൽ 21 ന് നടക്കും. അന്തിത്തിരിയനായി കൊളവയലിലെ ആക്കോടൻ ബാലകൃഷ്ണനും ആയിറ്റി ഭഗവതിയുടെ അച്ഛനായി( വായിക്കരയച്ഛൻ ) നീലേശ്വരം തീർത്ഥങ്കരയിലെ വായിക്കര വിജയനും മൂന്നാം പൂരനാളായ 21ന് വൈകിട്ട് 6 മണിക്ക് ശേഷമുള്ള മുഹൂർത്തത്തിൽ ആചാരം ഏറ്റെടുക്കും.വെള്ളിക്കോത്ത് വാരിക്കാട്ട് ഇല്ലത്ത് വച്ച് വാരിക്കാട്ട് തന്ത്രി ആചാരസ്ഥാനം വിളിച്ച് ചൊല്ലിയതിനു ശേഷം മടിയൻ കൂലോം ക്ഷേത്രപാലകേശ്വരനെ കണ്ട് വണങ്ങി തിരിച്ച് ക്ഷേത്രത്തിലെത്തും