തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

Tuesday 19 March 2024 9:30 PM IST

തൃക്കരിപ്പൂർ: എൻ.ഡി.എ കാസർകോട് പാർലിമെന്റ് മണ്ഡലം സ്ഥാനാർത്ഥി എം.എൽ.അശ്വിനിയുടെ തെരെഞ്ഞെടുപ്പ് കമ്മറ്റി ഓഫിസ് തൃക്കരിപ്പൂർ മാരാർജി മന്ദിരത്തിൽ ബി.ജെ.പി ജില്ലാപ്രസിഡന്റ് രവീശതന്ത്രി കുണ്ടാർ ഉദ്ഘാടനം ചെയ്തു. നരേന്ദ്ര മോദി മുന്നോട്ടുവച്ച നാരി ശക്തിയുടെ ഉദാഹരണമാണ് വനിതാ സംവരണ ബില്ലും എം.എൽ.അശ്വനിയുടെ സ്ഥാനാർഥിത്വവുമെന്ന് അദ്ദേഹം പറഞ്ഞു. എൻ.ഡി.എ തിരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ ടി.കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ ജനറൽസെക്രട്ടറി എ.വേലായുധൻ, എൻ.ഡി.എ തൃക്കരിപ്പൂർ മണ്ഡലം കൺവിനർ കെ.കുഞ്ഞികൃഷ്ണൻ , ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ടി.വി.ഷിബിൻ, സംസ്ഥാന കൗൺസിൽ അംഗം എം.ഭാസ്ക്കരൻ , ബി.ജെ.പി. നിലേശ്വരം മണ്ഡലം ജനറൽ സെക്രട്ടറി എ.വി.രാജീവൻ, മണ്ഡലം ജനറൽ സെക്രട്ടറി കെ.ടി.വി. മോഹനൻ എന്നിവർ സംസാരിച്ചു.

Advertisement
Advertisement