സ്‌കൂൾ ബസിൽ തീർത്ഥാടക വാഹനമിടിച്ച് ആറ് പേർക്ക് പരിക്ക് 

Tuesday 19 March 2024 10:37 PM IST

പീരുമേട് : കൊല്ലം തേനി ദേശീയ പാതയിൽ അറുപത്തിമൂന്നാം മൈലിന് സമീപം സ്‌കൂൾ ബസ്സിൽ ശബരിമല തീർത്ഥാടകരുടെ വാഹനം ഇടിച്ച് അപകടം. അപകടത്തിൽ ആറോളം തീർത്ഥാടകർക്ക് പരിക്കേറ്റു.ഇന്നലെ വൈകുന്നേരം 4 മണിയോടുകൂടിയാണ് അപകടം . വണ്ടിപെരിയാർ വാളാടി സെൻ മാത്യൂസ് എൽ പി സ്‌കൂളിലെ കുട്ടികളുമായി ചോറ്റുപാറയിലേക്ക് പോകുകയായിരുന്നു വാഹനത്തിൽ,ശബരിമല ദർശനം കഴിഞ്ഞ് മധുരയിലേക്ക് പോകുകയായിരുന്ന അയ്യപ്പഭക്തരുടെ വാഹനം ഇടിക്കുകയായിരുന്നു. ഇടിയുടെ അഘാതത്തിൽ ആറ് അയ്യപ്പഭക്തർക്ക് സാരമായ പരിക്ക് പറ്റി.
ഇവരെ കുമളി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തുകയും അയ്യപ്പഭക്തരെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. വണ്ടിപ്പെരിയാർ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Advertisement
Advertisement