പ്രായപൂർത്തിയായ വിദ്യാർത്ഥികൾക്കെല്ലാം വോട്ട്; ആദ്യ ജില്ലയാകാൻ കണ്ണൂർ

Tuesday 19 March 2024 10:40 PM IST

കണ്ണൂർ:നിശ്ചിത പ്രായപരിധി വഴി അർഹരായ മുഴുവൻ വിദ്യാർത്ഥികളെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തി വിപ്ളവം സൃഷ്ടിക്കാൻ കണ്ണൂർ ജില്ല തയ്യാറെടുക്കുന്നു. സമ്പൂർണ രജിസ്‌ട്രേഷൻ ഉറപ്പാക്കാൻ ജില്ലയിൽ പ്രത്യേക ക്യാമ്പയിൻ ഒരുക്കാനാണ് തീരുമാനം.

അസിസ്റ്റന്റ് കളക്ടർ അനൂപ് ഗാർഗ് നോഡൽ ഓഫീസറായ സ്വീപിന്റെ നേതൃത്വത്തിലാണ് ക്യാമ്പയിൻ ആരംഭിക്കുന്നത്. ഒരാഴ്ചക്കുള്ളിൽ ക്യാമ്പുകൾ സംഘടിപ്പിച്ച് ലക്ഷ്യം കൈവരിക്കാനാണ് സ്വീപിന്റെ പദ്ധതി. ജില്ലയിലെ 30 ഓളം കോളേജുകളിൽ നിലവിൽ ക്യാമ്പയിൻ നടക്കുന്നുണ്ട്.

ലൂർദിൽ എല്ലാവരും വോട്ടറായി

ലൂർദ് കോളേജ് ഓഫ് നഴ്സിംഗ് ആണ് വിദ്യാർത്ഥികളുടെ സമ്പൂർണ വോട്ടർ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ ജില്ലയിലെ ആദ്യ വിദ്യാഭ്യാസ സ്ഥാപനം.

സഹായിക്കാൻ സ്വീപ്

താൽപര്യമുള്ള കോളേജുകൾക്ക് ക്യാമ്പ് സംഘടിപ്പിക്കാൻ സ്വീപിന്റെ സഹായം ലഭിക്കും. ഇതിനായി acutkannur@gmail.com എന്ന മെയിലിലോ 9605125092 എന്ന ഫോൺ നമ്പറിലോ ഒരാഴ്ച്ചകം ബന്ധപ്പെടണം. വ്യക്തികൾക്ക് https://voters.eci.gov.in/login എന്ന വെബിൽ ലോഗിൻ ചെയ്തും പേര് രജിസ്റ്റർ ചെയ്യാം.

Advertisement
Advertisement