യു.ഡി.ഐ.ഡിക്ക് അപേക്ഷിക്കാം
Wednesday 20 March 2024 1:45 AM IST
ആലപ്പുഴ: യുണീക്ക് ഡിസെബിലിറ്റി ഐ.ഡി. (യു.ഡി.ഐ.ഡി.)കാർഡിന് ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് കൈവശമില്ലാത്തവർ ഓൺലൈനായി അപേക്ഷ നൽകണം. http://www.swavlambancard.gov.in/ എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ഓൺലൈൻ അപേക്ഷയുടെ രസീതും എഴുതി തയ്യാറാക്കിയ അപേക്ഷയും അടുത്തുള്ള ജില്ല/ജനറൽ/താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ സൂപ്രണ്ടിന് നൽകിയ ശേഷം മെഡിക്കൽ റെക്കാഡ്സ് വിഭാഗവുമായി ബന്ധപ്പെടേണ്ടതാണ്. തുടർന്ന് യു.ഡി.ഐ.ഡി. കാർഡിനായി ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് സൈറ്റിൽ അപ്ലോഡ് ചെയ്യണം. ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് കൈവശമുള്ളവർ സൈറ്റിൽ നേരിട്ട് അപ്ലോഡ് ചെയ്യാം.