തണ്ണീർമുക്കംബണ്ട് തുറക്കണം

Wednesday 20 March 2024 12:45 AM IST

ചേർത്തല: തണ്ണീർമുക്കം ബണ്ട് അടിയന്തരമായി തുറക്കണമെന്ന് ധീവരസഭ ചേർത്തല താലൂക്ക് കമ്മി​റ്റി. കാർഷിക കലണ്ടർ അനുസരിച്ച് തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ ഡിസംബർ 15ന് അടച്ച് മാർച്ച് 15ന് തുറക്കേണ്ടതാണ്. എന്നാൽ,​ കാലാവസ്ഥ അനുകൂലമായിട്ടു പോലും ബണ്ടിന്റെ ഷട്ടർ തുറക്കാ അധികാരികൾ തയ്യാറാകുന്നില്ലെന്ന് യോഗം ആരോപിച്ചു. ബണ്ട് തുറക്കുന്നത് ഇനിയും നീട്ടികൊണ്ട് പോയാൽ ശക്തമായ സമരം നടത്തുമെന്ന് ധീവരസഭ താലൂക്ക് പ്രസിഡന്റ് ചന്ദ്രൻ കൃഷ്ണാലയം സെക്രറട്ടറി സുരേഷ്‌കരിയിൽ എന്നിവർ മുന്നറിയിപ്പുനൽകി.

Advertisement
Advertisement