വാർഷിക ശില്പശാല നടത്തി
മുതലക്കോടം: ജയ്ഹിന്ദ് ലൈബ്രറിയുടെ വാർഷിക ശില്പശാല താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ജോർജ്ജ് അഗസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡൻ്റ് കെ.സി.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഒരു ദിവസം നീണ്ട് നിന്ന ശില്പശാലയിൽ വരുന്ന സാമ്പത്തിക വർഷത്തിൽ നടപ്പാക്കേണ്ട 55 സാംസ്കാരിക പരിപാടികൾക്കാണ് രൂപം നൽകിയത്. സംസ്ഥാന തലത്തിൽ മൂന്ന് കവിതാ മത്സരംസംസ്ഥാന പ്രൊഫഷണൽ നാടകോത്സവം അഞ്ച് ദിവസത്തിലേക്കുയർത്തും, പ്രതിമാസ വീട്ടുമുറ്റ പുസ്തക ചർച്ച കൂടുതൽ പ്രദേശങ്ങളിലേയ്ക്ക് വ്യാപിപ്പിക്കും, പാട്ടുപുര എന്ന പേരിൽ ഗസൽ സംഗീതരാവ്, വനിതാ വയോജന പുസ്തക വിതരണ പദ്ധതി, സാംസ്കാരിക സദസ്സും പുസ്തകോത്സവവും ഉൾപ്പടെ 55 സംസ്കരിക പരിപാടികൾക്ക് രൂപം നൽകിയാണ് ശില്പശാല സമാപിച്ചത്. ലൈബ്രറി വൈസ് പ്രസിഡൻ്റ് എ. പി. കാസിൻ പതാക ഉയർത്തി .സെക്രട്ടറി പി. വി. സജീവ് പ്രവർത്തന രേഖ അവതരിപ്പിച്ചു. ജോയിൻ്റ് സെക്രട്ടറി ജോസ് തോമസ് സ്വാഗതവും കെ. എം രാജൻ നന്ദിയും പറഞ്ഞു.