ഇ.പി.എഫ് ജനസമ്പർക്ക പരിപാടി

Wednesday 20 March 2024 12:55 AM IST

തൃശൂർ : ഇ.പി.എഫ് ജില്ലാ ഓഫീസും ഇ.എസ്.ഐ കോർപറേഷൻ റീജ്യണൽ ഓഫീസും സംയുക്തമായി നടത്തുന്ന ബോധവത്കരണ, പരാതിപരിഹാര അദാലത്ത് 27ന് പത്ത് മുതൽ തൃശൂർ റൗണ്ട് നോർത്തിലുള്ള ഇ.എസ്.ഐ റീജ്യണൽ ഓഫീസിൽ നടത്തും. അദാലത്തിൽ പങ്കെടുക്കാൻ ആഗ്രിഹിക്കുന്നവർ പി.എഫ് ഓഫീസിന്റെ ശക്തൻ തമ്പുരാൻ നഗറിലുള്ള ഓഫീസിൽ നേരിട്ടുവെന്നോ, do.thrissur@epfindia.gov.in എന്ന ഇമെയിൽ മുഖേനയോ രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്റ്റർ ചെയുന്നവർ തങ്ങളുടെ മൊബൈൽ നമ്പറും, യു.എ.എൻ, പി.പി.ഒ, ഇ.പി.എഫ് അക്കൗണ്ട് നമ്പറോ നിർബന്ധമായിട്ടും രേഖപ്പെടുത്തേണ്ടതാണ്. സ്പോട്ട് രജിസ്‌ട്രേഷൻ സൗകര്യവും ഉണ്ടായിരിക്കും.

Advertisement
Advertisement