യു.എൻ.എ ജില്ലാ സമ്മേളനം നാളെ

Thursday 21 March 2024 12:00 AM IST

തൃശൂർ: യുനൈറ്റഡ് നഴ്‌സസ് അസോസിയേഷൻ (യു.എൻ.എ) ജില്ലാ സമ്മേളനം വെള്ളിയാഴ്ച തൃശൂർ ടൗൺഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വൈകീട്ട് മൂന്നിന് തൃശൂർ തെക്കെ ഗോപുരനടയിൽ നിന്ന് ആരംഭിക്കുന്ന അവകാശജാഥ ടൗൺഹാളിൽ അവസാനിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം യു.എൻ.എ ദേശീയ അദ്ധ്യക്ഷൻ ജാസ്മിൻ ഷാ ഉദ്ഘാടനം ചെയ്യും. ദേശീയ സെക്രട്ടറി എം.വി. സുധീപ് മുഖ്യപ്രഭാഷണം നടത്തും. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നിലപാടുകൾ യോഗം പ്രഖ്യാപിക്കും. നഴ്‌സുമാരുടെയും സ്വകാര്യ ആശുപത്രി ജീവനക്കാരുടെയും ശമ്പള പരിഷ്‌കരണ കാര്യത്തിൽ സർക്കാർ അലംഭാവം തുടരുകയാണെന്ന് ഭാരവാഹികൾ കുറ്റപ്പെടുത്തി. യു.എൻ.എ ജില്ലാ പ്രസിഡന്റ് ലിഫിൻ ജോൺസൻ, സെക്രട്ടറി ലിജോ കുര്യൻ, വൈസ് പ്രസിഡന്റ് ആൻസൺ തോമസ്, ട്രഷറർ ജിൻസി റോയ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Advertisement
Advertisement