ചെമ്മാപ്പിള്ളി ശ്രീരാമൻചിറയിൽ തണ്ണിമത്തൻ വിളവെടുപ്പുത്സവം

Thursday 21 March 2024 12:00 AM IST

  • ആരോഗ്യമുള്ള തലമുറയെ സൃഷ്ടിക്കാൻ കൃഷിക്ക് മുഖ്യപങ്ക് വഹിക്കാനാകും: ചെറുവയൽ രാമൻ

തൃപ്രയാർ: ആരോഗ്യമുള്ള ഒരു തലമുറയെ സൃഷ്ടിക്കുന്നതിൽ കൃഷിക്ക് മുഖ്യപങ്കു വഹിക്കാനാകുമെന്ന് ചെറുവയൽ രാമൻ. വി.കെ.മോഹനൻ കാർഷിക സംസ്‌കൃതിയുടെ നേതൃത്വത്തിൽ താന്ന്യത്തെ ശ്രീരാമൻചിറ പാടശേഖരത്തിൽ 20 ഏക്കറിലെ തണ്ണിമത്തന്റെ വിളവെടുപ്പ് മഹോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യവസായമന്ത്രി പി. രാജീവ്, മന്ത്രി കെ. രാജൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് എന്നിവർ മുഖ്യാതിഥികളായി.

സംവിധായൻ സത്യൻ അന്തിക്കാട്, വി.എസ്. സുനിൽകുമാർ, കെ.പി. രാജേന്ദ്രൻ, കെ.കെ. വത്സരാജ്, ടി.ആർ. രമേശ് കുമാർ, പി.ആർ. വർഗീസ് മാസ്റ്റർ, കെ.പി. സന്ദീപ്, എ.എസ്. ദിനകരൻ, ഷീല വിജയകുമാർ, സി.ആർ. മുരളീധരൻ, കെ.എം. ജയദേവൻ, ജീന നന്ദൻ, ശുഭ സുരേഷ്, ഷീനാ പറയങ്ങാട്ടിൽ, ഫാ. ജോസഫ് മുരിങ്ങത്തേരി, പി.വി. സുനിൽ, വിൽസൺ പുൽക്കൂട്ടിൽ, കെ.കെ. രാജേന്ദ്ര ബാബു, ബാബു വിജയകുമാർ എന്നിവർ പങ്കെടുത്തു. വിളവെടുപ്പ് മഹോത്സവത്തിന്റെ ഭാഗമായി കാളകളി ഉൾപ്പെടെയുള്ള കലാപരിപാടികളും അരങ്ങേറി.

ശ്രീരാമൻചിറ പാടശേഖരം

25 വർഷത്തോളം തരിശായി കിടന്ന ചെമ്മാപ്പിള്ളി ശ്രീരാമൻചിറ പാടശേഖരത്തിൽ വി.എസ്. സുനിൽകുമാർ ചേർപ്പ് എം.എൽ.എയായിരുന്നപ്പോഴാണ് നെൽക്കൃഷി പുനരാരംഭിക്കുന്നത്. വി.കെ. മോഹനൻ കാർഷിക സംസ്‌കൃതിയുടെ ഭാഗമായി പ്രാദേശികമായി കർഷകരെ സംഘടിപ്പിച്ച് ഓർഗാനിക് ഫാമിംഗ് നടപ്പാക്കി. ഇതിന്റെ തുടർച്ചയായാണ് കൊയ്ത്തിനുശേഷം തണ്ണിമത്തൻ കൃഷി ആരംഭിക്കുന്നത്.

മാരകവിഷം കലർന്നതും മാരക കീടനാശിനി തളിച്ചതുമായ ഭക്ഷ്യവസ്തുക്കൾ ഉപയോഗിക്കുന്നതിലൂടെ മനുഷ്യജീവൻ അപകടത്തിലാകും. ഈ സ്ഥിതി മാറണമെങ്കിൽ എല്ലാവരും ജീവിത പരിസരങ്ങളിൽ സാദ്ധ്യമായ അളവിൽ കൃഷി പ്രവർത്തനം ആരംഭിക്കണം.

- ചെറുവയൽ രാമൻ

Advertisement
Advertisement