ഈസ്റ്റർ സമ്മേളനം

Friday 22 March 2024 1:22 AM IST

നെയ്യാറ്റിൻകര: കാഞ്ഞിരംകുളം ക്രൈസ്തവസഭ ഐക്യവേദിയായ യുണൈറ്റഡ് ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ 31ന് വൈകിട്ട് 4ന് സി.എസ്.ഐ നെടിയകാല സഭയിൽ ഈസ്റ്റർ സമ്മേളനവും ഗാനസന്ധ്യയും നടക്കും.അഡ്വ.എം വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. നെല്ലിക്കാകുഴി ഡിസ്ട്രിക്ട് ചെയർമാൻ കെ.പി.മോഹൻദാസ് അദ്ധ്യക്ഷത വഹിക്കും.ഫാ.ക്രിസ്തുരാജ്,റവ.ഫാ.ആന്റണി,കെ.മോഹൻദാസ്,ഫാ.എസ്.ജെ.സുനിൽകുമാർ,ടി.ആർ.സത്യരാജ്,സാൽവേഷൻ ആർമി ഓലത്താന്നി കോർഓഫീസർ ഇമ്മാനുമേൽ ടൈറ്റസ് എന്നിവർ പങ്കെടുക്കും.കോ ഓഡിനേറ്റർ എൻ.മിശിഹാദാസ്,വിബിൻ ജി.ക്ലമന്റ്,ജെ.ആർ.സ്റ്റാലിൻ എന്നിവർ നേതൃത്വം നൽകും.

Advertisement
Advertisement