ഇടതുപക്ഷത്തെ വിജയിപ്പിക്കണം : പ്രൊഫ.വി.ജി.തമ്പി

Friday 22 March 2024 1:43 AM IST

തൃശൂർ: ബി.ജെ.പിയുടെ ആർ.എസ്.എസ് അജൻഡയായ മതരാഷ്ട്രം സ്ഥാപിക്കാൻ ഇന്ത്യൻ ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്ന ഈ കാലഘട്ടത്തിൽ ഇടതുപക്ഷ സ്ഥാനാർത്ഥികളുടെ വിജയം ഉറപ്പാക്കണമെന്ന് പാട്ടുരായ്ക്കലിൽ എൽ.ഡി.എഫ് ബൂത്ത് കൺവെൻഷനിൽ പ്രൊഫ.വി.ജി.തമ്പി പറഞ്ഞു. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് എ.സിയാവുദീൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ടി.വി.ഉല്ലാസ് ആദ്ധ്യക്ഷനായി. എ.ആർ.കുമാരൻ, അജയഘോഷ്, എം.ഗിരീശൻ, എ.വി.ഉണ്ണിക്കൃഷ്ണൻ, കെ.വേണുഗോപാൽ, സോളമൻ വില്ല്യംസ്, പി.ജി.സുരേഷ്‌ കുമാർ എന്നിവർ സംസാരിച്ചു.

Advertisement
Advertisement