അയ്യന്തോൾ, വിൽവട്ടം മേഖലകളിൽ പര്യടനം

Friday 22 March 2024 1:46 AM IST

തൃശൂർ : യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളീധരൻ അയ്യന്തോൾ, വിൽവട്ടം മേഖലകളിൽ പര്യടനം നടത്തി. രാവിലെ ഏഴരയോടെ അയ്യന്തോൾ കാർത്യായനി ക്ഷേത്രത്തിൽ ദർശനത്തിന് ശേഷമാണ് പര്യടനം ആരംഭിച്ചത്. തുടർന്ന് സ്ഥലത്തെ വോട്ടർമാരോട് വോട്ട് അഭ്യർത്ഥിച്ചു. സെന്റ്‌മേരിസ് അസെംപ്ഷൻ ചർച്ച്, അയ്യന്തോൾ നിർമ്മല കോൺവെന്റ്, അയ്യന്തോൾ അമൃതാനന്ദമയി മഠം ക്ഷേത്രം, അമൃത വിദ്യാലയം, അമൃത സ്പീച്ച് ആൻഡ് ഹിയറിംഗ് സെന്റർ, ഒളരിക്കര ശ്രീ ഭഗവതി ക്ഷേത്രം, ഒളരിക്കര ശ്രീനാരായണ മഹേശ്വര ക്ഷേത്രം, ലിറ്റിൽ ഫ്‌ളവർ ചർച്ച് തുടങ്ങിയവ സന്ദർശിച്ചു. തുടർന്ന് ഒളരിക്കര ടൗണിൽ വോട്ടർമാരെ കണ്ടു. ഒളരിക്കര ഹോളി ഫാമിലി കോൺവെന്റ്, നവജ്യോതി മഠം, ലിറ്റിൽ ഫ്‌ളവർ കോൺവെന്റ്, ലിറ്റിൽ ഫ്‌ളവർസി.ജിഎച്ച്.എസ്.എസ്, പുല്ലഴി സെന്റ് ജോസഫ് ഹോം എന്നിവിടങ്ങളിലും സന്ദർശനം നടത്തി. സെന്റ് അലോഷ്യസ് കോളേജിൽ എത്തിയപ്പോൾ കെ.എസ്.യു പ്രവർത്തകർ ആവേശപൂർവമാണ് എതിരേറ്റത്.

Advertisement
Advertisement