സംഗീതത്തിൽ രാഷ്ട്രീയം കലർത്തരുത്,​ പുരസ്കാര വിവാദത്തിൽ ടി എം കൃഷ്ണയെ പിന്തുണച്ച് എം കെ സ്റ്റാലിൻ

Saturday 23 March 2024 8:35 PM IST

ചെ​ന്നൈ​:​ ​മ​ദ്രാ​സ് ​സം​ഗീ​ത​ ​അ​ക്കാ​ഡ​മി​യു​ടെ​ ​സം​ഗീ​ത​ക​ലാ​നി​ധി​ ​പു​ര​സ്‌​കാ​രം​ ​ക​ർ​ണാ​ട​ക​ ​സം​ഗീ​ത​ജ്ഞ​ൻ​ ​ടി.​എം.​കൃ​ഷ്ണ​യ്ക്കു​ ​ന​ൽ​കി​യ​തി​നെ​ ​പി​ന്തു​ണ​ച്ച് ​ത​മി​ഴ്നാ​ട് ​മു​ഖ്യ​മ​ന്ത്രി​ ​എം.​കെ.​സ്റ്റാ​ലി​ൻ.​ ​കൃ​ഷ്ണ​യ്ക്ക് ​പു​ര​സ്കാ​രം​ ​ന​ൽ​കി​യ​തി​നെ​ ​എ​തി​ർ​ക്കു​ന്ന​വ​രെ​ ​പി​ന്തു​ണ​ച്ച് ​ബി.​ ​ജെ.​ ​പി​ ​എ​ത്തി​യ​തി​നു​ ​പി​ന്നാ​ലെ​യാ​ണ് ​സ്റ്റാ​ലി​ൻ​ ​ന​യം​ ​വ്യ​ക്ത​മാ​ക്കി​യ​ത്. '​'​രാ​ഷ്ട്രീ​യ​ത്തി​ൽ​ ​മ​തം​ ​ക​ല​ർ​ത്തി​യ​തു​ ​പോ​ലെ​ ​സം​ഗീ​ത​ത്തി​ൽ​ ​രാ​ഷ്ട്രീ​യം​ ​ക​ല​ർ​ത്ത​രു​ത്.​ ​പെ​രി​യാ​റി​ന്റെ​ ​ആ​ശ​യ​ങ്ങ​ളു​ടെ​ ​പേ​രി​ൽ​ ​കൃ​ഷ്ണ​യെ​ ​എ​തി​ർ​ക്കു​ന്ന​തു​ ​തെ​റ്റ്.​ ​കൃ​ഷ്ണ​യ്ക്കും​ ​അ​ക്കാ​ഡ​മി​ക്കും​ ​അ​ഭി​ന​ന്ദ​നം​'​'​ ​–​ ​സ്റ്റാ​ലി​ൻ​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ത്തി​ൽ​ ​കു​റി​ച്ചു.​പെ​രി​യാ​റി​ന്റെ​ ​നി​സ്വാ​ർ​ത്ഥ​ ​ജീ​വി​ത​വും​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ചി​ന്ത​ക​ളും​ ​അ​റി​യാ​വു​ന്ന​ ​ആ​രും​ ​ഇ​തു​പോ​ലെ​ ​അ​പ​വാ​ദ​ ​ചെ​ളി​ ​എ​റി​യി​ല്ലെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

പു​ര​സ്‌​കാ​രം​ ​ടി.​എം.​ ​കൃ​ഷ്ണ​യ്ക്കു​ ​ന​ൽ​കി​യ​തി​നോ​ട് ​നി​ര​വ​ധി​ ​ക​ർ​ണാ​ട​ക​ ​സം​ഗീ​ത​ജ്ഞ​ർ​ ​എ​തി​ർ​പ്പ് ​പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.​ ​സം​ഗീ​ത​ ​പ്ര​തി​ഭ​ക​ളാ​യ​ ​ത്യാ​ഗ​രാ​ജ​നെ​യും​ ​എം.​എ​സ്.​സു​ബ്ബ​ല​ക്ഷ്മി​യെ​യും​ ​അ​പ​മാ​നി​ക്കു​ന്ന​ ​നി​ല​പാ​ടു​ക​ൾ​ ​കൃ​ഷ്ണ​ ​സ്വീ​ക​രി​ച്ചി​രു​ന്നു​വെ​ന്ന​ ​പ​റ​യു​ന്ന​ ​ഇ​വ​ർ​ക്ക് ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​കെ.​അ​ണ്ണാ​മ​ലൈ​ ​പി​ന്തു​ണ​ ​ന​ൽ​കി​യി​രു​ന്നു.​ ​സ്റ്റാ​ലി​ൻ​ ​കൂ​ടി​ ​രം​ഗ​ത്ത് ​വ​ന്ന​തോ​ടെ​ ​അ​വ​ർ​ഡ് ​വി​വാ​ദം​ ​തി​ര​‌​ഞ്ഞെ​ടു​പ്പ് ​കാ​ല​ത്ത് ​രാ​ഷ്ട്രീ​യ​വി​വാ​ദ​വു​മാ​യി.

പ്ര​തി​ഷേ​ധ​മാ​യി​ ​ഡി​സം​ബ​റി​ൽ​ ​ന​ട​ക്കു​ന്ന​ ​സം​ഗീ​ത​ ​അ​ക്കാ​ഡ​മി​യു​ടെ​ ​വാ​ർ​ഷി​ക​ ​സം​ഗീ​തോ​ത്സ​വം​ ​ബ​ഹി​ഷ്‌​ക​രി​ക്കു​മെ​ന്നു​ ​ര​ഞ്ജി​നി​ഗാ​യ​ത്രി​ ​സ​ഹോ​ദ​രി​മാ​ർ​ ​പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.​ ​തൃ​ശൂ​ർ​ ​സ​ഹോ​ദ​ര​ന്മാ​രാ​യ​ ​ശ്രീ​കൃ​ഷ്ണ​ ​മോ​ഹ​ൻ,​​​ ​രാം​കു​മാ​ർ​ ​മോ​ഹ​ൻ​ ​എ​ന്നി​വ​രും​ ​ഗാ​യ​ക​ൻ​ ​വി​ശാ​ഖ​ ​ഹ​രി​യും​ ​കൃ​ഷ്ണ​യ്‌​ക്കെ​തി​രെ​ ​രം​ഗ​ത്തെ​ത്തി.​ ​സം​ഗീ​തോ​ത്സ​വം​ ​ബ​ഹി​ഷ്‌​ക​രി​ക്കു​മെ​ന്ന് ​ഇ​വ​രും​ ​അ​റി​യി​ച്ചു.​ 2017​സം​ഗീ​ത​ ​ക​ലാ​നി​ധി​ ​പു​ര​സ്‌​കാ​രം​ ​ല​ഭി​ച്ച​ ​ചി​ത്ര​വീ​ണ​ ​ര​വി​കി​ര​ൺ​ ​പു​ര​സ്‌​കാ​രം​ ​തി​രി​കെ​ ​ന​ൽ​കു​മെ​ന്ന് ​എ​ക്സി​ൽ​ ​അ​റി​യി​ച്ചു.

ടി.​എം.​ ​കൃ​ഷ്ണ​യ്ക്കു​ ​പി​ന്തു​ണ​യു​മാ​യും​ ​പ​ല​രും​ ​രം​ഗ​ത്തെ​ത്തി.​ ​ക​ലാ​കാ​ര​നെ​ ​ജാ​തി​യു​ടെ​യോ​ ​രാ​ഷ്ട്രീ​യ​ത്തി​ന്റെ​യോ​ ​പേ​രി​ൽ​ ​വേ​ർ​തി​രി​ക്കാ​നാ​വി​ല്ലെ​ന്ന് ​മു​മ്പ് ​ചെ​ന്നൈ​യി​ലെ​ ​മു​ക്കു​വ​ ​ഗ്രാ​മ​ത്തി​ൽ​ ​ക​ച്ചേ​രി​ ​ന​ട​ത്തി​യ​ ​കൃ​ഷ്ണ​യ്‌​ക്കൊ​പ്പം​ ​പ്ര​വ​ർ​ത്തി​ച്ച​ ​സാ​മൂ​ഹി​ക​ ​പ്ര​വ​ർ​ത്ത​ക​ൻ​ ​നി​ത്യാ​ന​ന്ദ് ​ജ​യ​രാ​മ​ൻ​ ​പ​റ​ഞ്ഞു.​ ​ഗാ​യി​ക​ ​ചി​ന്മ​യി​യും​ ​കൃ​ഷ്ണ​യെ​ ​പി​ന്തു​ണ​ച്ചു.