ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് റോബോട്ടുകളും

Sunday 24 March 2024 2:20 AM IST

തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് റോബോട്ടുകളും. തിരഞ്ഞെടുപ്പിന് മുഴുവൻ വോട്ടർമാരുടെയും പങ്കാളിത്തം ഉറപ്പാക്കാനും വോട്ടർമാർക്ക് ബോധവത്കരണം നടത്താനുമുള്ള സ്വീപ് പ്രചാരണ പ്രവർത്തനങ്ങൾക്കാണ് റോബോട്ടുകളെ ഉപയോഗിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം കലൂർ ഐ.എം.എ ഹാളിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ നിർവഹിച്ചു.
പ്രധാന മാളിലും പരിസരങ്ങളിലും പ്രചാരണ പ്രവർത്തനങ്ങൾക്ക് റോബോട്ടുകൾ ഉപയോഗിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ വി.ആർ.കൃഷ്ണതേജ പറഞ്ഞു. റോബോട്ടിനൊപ്പം സെൽഫി എടുക്കാൻ അവസരം ഒരുക്കുമെന്ന് കളക്ടർ പറഞ്ഞു. അഡീഷണൽ തിരഞ്ഞെടുപ്പ് ഓഫീസർമാരായ ഡോ.അദീല അബ്ദുള്ള, വി.ആർ.പ്രേംകുമാർ, എറണാകുളം കളക്ടർ എൻ.എസ്.കെ.ഉമേഷ്, സബ് കളക്ടർ മുഹമ്മദ് ഷെഫീഖ്, അസിസ്റ്റന്റ് കളക്ടർ കാർത്തിക് പാണിഗ്രാഹി തുടങ്ങിയവർ പങ്കെടുത്തു

Advertisement
Advertisement