കെ.പി.എം.എസ് പ്രതിഷേധം

Monday 25 March 2024 6:10 AM IST

മുടപുരം: കേരളത്തിൽ വർദ്ധിച്ചു വരുന്ന പട്ടികജാതി പട്ടിക വർഗ്ഗ അക്രമങ്ങൾക്കെതിരെയും ഡോ.ആർ.എൽ.വി രാമകൃഷ്ണനെതിരെ കലാമണ്ഠലം സത്യഭാമ നടത്തിയ ജാതീയ ആക്ഷേപത്തിനെതിരെയും കെ.പി.എം.എസ് ചിറയിൻകീഴ് താലൂക്ക്‌യൂണിയൻ പ്രതിഷേധ പന്തം കൊളുത്തി പ്രകടനം നടത്തി. ഇന്നലെ വൈകുന്നേരം പുളിമൂട് ജംഗ്ഷനിൽ നിന്നും ആരംഭിച്ച് ശാർക്കര ബൈപാസ് റോഡിൽ സമാപിച്ചു. കെ.പി.എം.എസ് നേതാക്കളായ ശാർക്കര കൃഷ്ണൻകുട്ടി,പമ്മംകോട് സുദർശൻ,മംഗലപുരം തുളസി, ഉമേഷ് മുരളി കോരാണി,സതീശൻ പെരുങ്ങുഴി,കൂന്തള്ളൂർ പ്രഭാകരൻ,ശോഭനൻ കടുവാക്കരകുന്ന്,ശശികുമാർ,സനിൽ,ശശികല,ബൈജു,മധു എന്നിവർ നേതൃത്വം നൽകി.

Advertisement
Advertisement