റംസാൻ റിലീഫ് കിറ്റ് വിതരണം

Monday 25 March 2024 3:00 AM IST

കല്ലമ്പലം: മരുതിക്കുന്ന് മുസ്ലിം ജമാഅത്ത് യു.എ.ഇ ഫോറിൻ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റംസാൻ റിലീഫ് കിറ്റ് വിതരണം ചെയ്തു. ജമാഅത്ത് പരിധിയിൽ താമസിക്കുന്ന നിർദ്ധനരായ 25 പേർക്കാണ് റിലീഫ് കിറ്റും ധനസഹായവും നൽകിയത്. കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം ഫോറിൻ യൂണിറ്റ് പ്രതിനിധി മരുതിക്കുന്ന് മുസ്ലിം ജമാഅത്ത് പ്രസിഡന്റ് സലാഹുദ്ദീന് നൽകി നിർവഹിച്ചു. ഫോറിൻ യൂണിറ്റ് പ്രസിഡന്റ് റിയാസ് ഖാൻ,സെക്രട്ടറി എ.എം സാജിദ്,ജമാഅത്ത് ഭാരവാഹികളായ സാജിദ് ഇസ്‌ഹാഖ്,നസീർ റോഡ്‌വിള,നവാസ് കൊടിവിള എന്നിവർ പങ്കെടുത്തു.

Advertisement
Advertisement