യൂത്ത് കോൺഗ്രസ് നൈറ്റ് മാർച്ച് നടത്തി

Monday 25 March 2024 9:53 PM IST

കോട്ടയം : പനച്ചിക്കാട് എസ്.സി,​ എസ്.ടി സഹകരണ ബാങ്കിൽ നടന്ന തട്ടിപ്പിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി കെ.ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു. തട്ടിപ്പിൽ പ്രതിഷേധിച്ച് യൂത്ത്‌ കോൺഗ്രസ് കോട്ടയം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ജ്വാലയും നൈറ്റ് മാർച്ചിലും പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രതിഷേധ ജ്വാലയും നൈറ്റ് മാർച്ചും പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.കെ വൈശാഖ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.ഡി പ്രസിഡന്റ് നാട്ടകം സുരേഷ്, യൂത്ത്‌കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഗൗരി ശങ്കർ, പനച്ചിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യൂ, കെ.പി.സി.സി നിർവാഹക സമിതി അംഗം കുഞ്ഞ് ഇല്ലപ്പള്ളി, യു.ഡിഎഫ് നിയോജകമണ്ഡലം കൺവീനർ എസ് രാജീവ് തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement