ടൂറിസം കേന്ദ്രങ്ങളിലേക്ക് പഠന യാത്ര സംഘടിപ്പിച്ചു

Monday 25 March 2024 10:31 PM IST

മുട്ടം: തൊടുപുഴ ന്യൂമാൻ കോളേജ് എൻ.എസ്.എസ് വിഭാഗവും മുട്ടം ടൂറിസം കൾച്ചറൽ സൊസൈറ്റിയും സംയുക്തമായി അരുവിക്കുത്ത്, ശങ്കരപ്പള്ളി പച്ചിലാംകുന്ന് വ്യൂ പോയിന്റ് തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളിലേക്ക് പഠന യാത്ര സംഘടിപ്പിച്ചു. ന്യൂമാൻ കോളേജ് എൻ.എസ്.എസ് വിഭാഗം നടപ്പിലാക്കുന്ന പ്രാദേശികമായിട്ടുള്ള സുസ്ഥിര ടൂറിസം വികസന പദ്ധതിയുടെ ഭാഗമായാണ് ടൂറിസം കൾച്ചറൽ സൊസൈറ്റിയുമായി ചേർന്ന് പഠന യാത്ര സംഘടിപ്പിച്ചത്. ടൂറിസം കേന്ദ്രങ്ങളിൽ എത്തിയവർക്ക് പ്രദേശവാസികളും ടൂറിസം പ്രവർത്തകരും ചേർന്ന് സ്വീകരണം നൽകുകയും മധുര വിതരണം നടത്തുകയും ചെയ്തു. കോളജ് ബർസാർ ഫാ. ബെൻസൻ എൻ. ആന്റണി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. സിസ്റ്റർ നോയൽ റോസ്, വാർഡ് മെമ്പർ ബിജോയി ജോൺ, മാത്തപ്പാറ ഹെവൻ വാലി,​ റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് സുനിൽ എ.എൻ എന്നിവർ സംസാരിച്ചു. ടൂറിസം കൾച്ചറൽ സൊസൈറ്റി പ്രസിഡന്റ് ടോമി ജോർജ് മൂഴിക്കുഴിയിൽ, മുട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂൾ പി.റ്റി.എ പ്രസിഡന്റ് എൻ.എം സമദ്, ടൂറിസം പ്രവർത്തകരായ ജോസ് ചുവപ്പുങ്കൽ, ജോസിൻ വരിക്കമാക്കൽ എന്നിവർ നേതൃത്വം നൽകി.

Advertisement
Advertisement