മുൻ വ്യോമസേനാ മേധാവി ബി.ജെ.പിയിൽ

Monday 25 March 2024 12:41 AM IST

ന്യൂഡൽഹി : മുൻ വ്യോമസേനാ മേധാവി ആർ.കെ.എസ് ഭദൗരിയ ബി.ജെ.പിയിൽ ചേർന്നു. ഇന്നലെ ബി.ജെ.പി ദേശീയ ആസ്ഥാനത്ത് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ, ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു പാർട്ടി പ്രവേശനം. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ മത്സരിച്ചേക്കുമെന്നാണ് സൂചന.

ഫ്രാൻസുമായുള്ള റാഫേൽ യുദ്ധവിമാനക്കരാറിൽ നിർണായക പങ്കുവഹിച്ച ഉദ്യോഗസ്ഥനാണ് ഭദൗരിയ. 2021ലാണ് റിട്ടയർ ചെയ്തത്. സർവീസിലെ അവസാന പത്തുവർഷം സുവർണകാലമായിരുന്നുവെന്ന്, മോദി സർക്കാരിനെ പ്രശംസിച്ച് അദ്ദേഹം പറഞ്ഞു. പുതിയ ഇന്നിംഗ്സ് രാജ്യത്തെ സേവിക്കാൻ വീണ്ടും ലഭിച്ച അവസരമാണെന്നും കൂട്ടിച്ചേർത്തു.

വൈ.എസ്.ആർ കോൺഗ്രസ് നേതാവ് വരപ്രസാദ് റാവുവും ബി.ജെ.പിയിൽ ചേർന്നു. തിരുപ്പതി സീറ്റിൽ മത്സരിച്ചേക്കും.

മുൻ കോൺഗ്രസ് എം.പിയും വ്യവസായിയുമായ നവീൻ ജിൻഡാൽ പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നു.

Advertisement
Advertisement