വെടിക്കെട്ട് നടക്കാത്തത് കെ.രാധാകൃഷ്ണന്റെ കഴിവുകേട് : കോൺഗ്രസ്

Monday 25 March 2024 2:13 AM IST

ചേലക്കര: ചേലക്കര അന്തിമഹാകാളൻ കാവ് വേലയ്ക്ക് വെടിക്കെട്ട് മുടങ്ങാനുണ്ടായ സാഹചര്യം മന്ത്രി കെ.രാധാകൃഷ്ണന്റെ കഴിവുകേടാണെന്ന് ചേലക്കരയിലെ കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. അഞ്ച് ദേശ വേലക്കമ്മിറ്റികളും വെടിക്കെട്ട് നടത്തുന്നത് സംബന്ധിച്ച് കാര്യങ്ങൾക്കായി തുടക്കം മുതലേ മന്ത്രിയുമായാണ് ഇടപെട്ടത്. വെടിക്കെട്ട് നടക്കാൻ സാദ്ധ്യതയില്ലാത്ത കാര്യം മന്ത്രി സൂചിപ്പിച്ചിട്ടില്ല. ആചാരങ്ങൾ സംരക്ഷിക്കാൻ വെടിക്കെട്ടിന് അനുകൂലമായ റിപ്പോർട്ട് ഉദ്യോഗസ്ഥരെക്കൊണ്ട് കൊടുപ്പിക്കാൻ മന്ത്രിക്കായില്ല. സമീപപ്രദേശങ്ങളായ ഉത്രാളിക്കാവിലും, കാവശ്ശേരിയിലും, ചിനക്കത്തൂരും വെടിക്കെട്ട് നടന്നു. ഈ സ്ഥലത്തെ ജനപ്രതിനിധി എന്ന നിലയിലും ദേവസ്വം മന്ത്രി എന്ന നിലയിലും ഉത്തരവാദിത്വത്തിൽ നിന്നും ഒഴിയാനാവില്ല. ഉദ്യോഗസ്ഥരെ നിലയ്ക്കുനിറുത്താനാകാത്ത മന്ത്രിയാണോ മോദിയെ പിടിച്ചു കെട്ടാനായി മത്സരിക്കുന്നതെന്നും ഡി.സി.സി ജില്ലാ ജനറൽ സെക്രട്ടറി ഇ.വേണുഗോപാല മേനോൻ ചോദിച്ചു.

Advertisement
Advertisement