ഹോളി ആഘോഷത്തിനിടെ ക്ഷേത്രത്തിൽ തീപിടിത്തം; 14 പേർക്ക് പരിക്ക്

Monday 25 March 2024 10:16 AM IST

ഭോപ്പാൽ: ഹോളി ആഘോഷത്തിനിടെ ക്ഷേത്രത്തിലുണ്ടായ തീപിടിത്തത്തിൽ 14 പേർക്ക് പരിക്ക്. മദ്ധ്യപ്രദേശ് ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്രത്തിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. പരിക്കേറ്റ ക്ഷേത്ര ജീവനക്കാരെയും മുഖ്യ ഗുരുവിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ക്ഷേത്രത്തിന്റെ ശ്രീകോവിലിനുള്ളിൽ ഭസ്മ ആരതി നടക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. മജിസ്‌ട്രേറ്റ് തലത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പരിക്കേറ്റവർ ചികിത്സയിലാണെന്ന് ജില്ലാ കളക്ടർ നീരജ് സിംഗ് അറിയിച്ചു.