താനെയിൽ വാഹനാപകടം; തിരുവനന്തപുരം സ്വദേശികളായ ദമ്പതികൾക്ക് ദാരുണാന്ത്യം
Tuesday 26 March 2024 5:48 PM IST
മുംബയ്: താനെയിലുണ്ടായ വാഹനാപകടത്തിൽ മലയാളി ദമ്പതികൾ മരിച്ചു. തിരുവനന്തപുരം കടയ്‌ക്കാവൂർ സ്വദേശികളായ ശോഭുകുമാർ(57), ഭാര്യ ശിവജീവ (52) എന്നിവരാണ് മരിച്ചത്.
ഇന്നലെ വൈകിട്ട് കസാറയിൽ വച്ചാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച ടാക്‌സി മറ്റൊരു വാഹനവുമായി ഇടിച്ചായിരുന്നു അപകടം. നാട്ടിൽ പോയി തിരിച്ച് നാസിക്കിലെ വീട്ടിലേക്ക് വരുന്നതിനിടെയാണ് ദുരന്തം ഇവരെ കാത്തിരുന്നത്.
മുംബയ് വിമാനത്താവളത്തിൽ നിന്നും ടാക്‌സി കാറിൽ വരികയായിരുന്നു ഇവർ. ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ ഇപ്പോഴും അപകടനില തരണം ചെയ്‌തിട്ടില്ല.