മഹാരാഷ്ട്രയിൽ 45,755 തോക്കുകൾ പിടിച്ചെടുത്തു

Wednesday 27 March 2024 12:41 AM IST

മുംബയ്: ലോക്‌സഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി മഹാരാഷ്ട്രയിൽ വ്യക്തികളിൽ നിന്ന് ലൈസൻസുള്ള 45,755 തോക്കുകൾ പിടിച്ചെടുത്തു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശത്തെ തുടർന്നാണിത്. ശേഷിക്കുന്ന തോക്കുകളും കസ്റ്റഡിയിലെടുക്കും. സംസ്ഥാനത്ത് ലൈസൻസുള്ള 77,178 തോക്കുകളാണുള്ളത്. തിരഞ്ഞെടുപ്പിനിടെയുണ്ടായകുന്ന അക്രമങ്ങൾ തടയുകയാണ് ലക്ഷ്യം. സംസ്ഥാനത്ത് കഴിഞ്ഞ രണ്ടു മാസത്തിനിടെ ഒട്ടേറെ വെടിവയ്പു സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

Advertisement
Advertisement