കേജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന ഹർജി തളളി; ഇടപെടേണ്ട സാഹചര്യമില്ലെന്ന് ഡൽഹി ഹൈക്കോടതി

Thursday 28 March 2024 1:48 PM IST

ന്യൂഡൽഹി: മദ്യനയക്കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്​റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരായ ഹർജി തളളി. കേജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന ഹർജിയാണ് ഡൽഹി ഹൈക്കോടതി തളളിയത്. നിലവിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഡൽഹി സ്വദേശിയായ സുർജിത് സിംഗ് യാദവാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. സാമ്പത്തിക തട്ടിപ്പിൽ പിടിയിലായ മുഖ്യമന്ത്രിക്ക് പദവിയിൽ തുടരാൻ യോഗ്യതയില്ലെന്നായിരുന്നു ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്. ജയിലിൽ കഴിയുന്ന കേജ്‌രിവാൾ എങ്ങനെയാണ് ഉത്തരവുകൾ പുറപ്പെടുവിക്കുന്നതെന്ന് അന്വേഷിക്കാൻ നിർദ്ദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.