മണിപ്പൂരിൽ ഈസ്റ്ററിന് അവധി പ്രഖ്യാപിച്ചു; നടപടി പ്രതിഷേധം ഉയർന്നത്തോടെ

Thursday 28 March 2024 4:42 PM IST

ഇംഫാൽ: വിവാദമായതോടെ മണിപ്പൂർ സർക്കാർ ഈസ്റ്ററിന് അവധി പ്രഖ്യാപിച്ചു. നേരത്തെ ഈസ്റ്റർ ദിനമായ മാർച്ച് 30 ഉം 31ഉം പ്രവൃത്തി ദിനമായി സർക്കാർ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് വൻ പ്രതിഷേധം ഉയർന്നത്തോടെയാണ് തീരുമാനം പിൻവലിച്ചത്.

മണിപ്പൂർ ഗവർണർ അനുസൂയ ഉയ്‌കെയാണ് ശനി, ഞായർ ദിവസങ്ങൾ പ്രവൃത്തിദിനങ്ങളായി പ്രഖ്യാപിച്ചത്. സാമ്പത്തിക വർഷത്തിന്റെ അവസാന ദിനങ്ങളിൽ സർക്കാർ ഓഫീസുകളിലെ പ്രവർത്തനങ്ങൾ സുഗമമായ രീതിയിൽ പൂർത്തീകരിക്കുന്നതിനാണ് ഈ ദിവസങ്ങൾ പ്രവൃത്തിദിനമാക്കിയിരിക്കുന്നതെന്നായിരുന്നു ഗവർണറുടെ മറുപടി.

എന്നാൽ യേശുവിക്രിസ്തുവിന്റെ ഉയിർപ്പിന്റെ ഓർമപുതുക്കുന്ന ദിനമായ ഈസ്റ്റർ ക്രെെസ്തവ വിശ്വാസികൾക്ക് പ്രധാനമാണ്. ക്രിസ്ത്യാനികൾ ഏറെയുള്ള മണിപ്പൂരിൽ ഇതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. സർക്കാർ തീരുമാനം ക്രിസ്ത്യൻ സമൂഹത്തിന്റെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നാണ് ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്‌സ് ഫോറം (ഐടിഎൽഎഫ്) പറഞ്ഞത്. പിന്നാലെയാണ് സർക്കാർ തീരുമാനം പിൻവലിച്ചത്.

Advertisement
Advertisement