സാമ്പത്തിക തട്ടിപ്പ് കേസ്; മോൻസൻ മാവുങ്കലിന്റെ മുൻ മാനേജരും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ നിധി കുര്യൻ അറസ്റ്റിൽ

Thursday 28 March 2024 7:58 PM IST

കോട്ടയം : സാമ്പത്തിക തട്ടിപ്പ് കേസിൽ മോൻസണ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ. ചങ്ങനാശേരി സ്വദേശിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ നിധി കുര്യനെയാണ് വാകത്താനം പൊലീസ് അറസ്റ്റ് ചെയ്തത്.

ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് ചീരഞ്ചിറ സ്വദേശികളായ ദമ്പതികളിൽ നിന്ന് 22 ലക്ഷം രൂപ തട്ടിയെടുത്തുന്ന പരാതിയിലാണ് നടപടിയെന്ന് പൊലീസ് പറഞ്ഞു. പുരാവസ്തു നൽകാമെന്ന് പറഞ്ഞ് യുവതി പലരിൽ നിന്നും പണം തട്ടിയതായും പൊലീസ് പറയുന്നു. വഞ്ചനാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്താണ് നിധി കുര്യൻ ശ്രദ്ധ നേടിയത്. സാമൂഹിക മാദ്ധ്യമങ്ങളിൽ യുവതിക്ക് നിരവധി ഫോളോവേഴ്‌സുണ്ട്.