വമ്പൻ പ്രഖ്യാപനം; കാർത്തിക് സുബ്ബരാജും സൂര്യയും ഒന്നിക്കുന്നു, അപ്ഡേറ്റ് പുറത്ത്

Thursday 28 March 2024 8:24 PM IST

നടൻ സൂര്യയും സംവിധായകൻ കാർത്തിക് സുബ്ബരാജും ഒന്നിക്കുന്നു. സൂര്യ 44 എന്ന് തൽക്കാലം പേര് ഇട്ടിരിക്കുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. സൂര്യ തന്നെയാണ് ഇക്കാര്യം തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ അറിയിച്ചത്. സൂര്യയുടെ 2ഡി എന്റർടെയ്ൻമെന്റസും കാർത്തിക് സുബ്ബരാജുവിന്റെ സ്റ്റോൺബെഞ്ച് ഫിലിംസും ചേർന്നാണ് സൂര്യ 44 നിർമിക്കുന്നത്.

കാർത്തിക് സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ സൂര്യയും പങ്കുവച്ചിട്ടുണ്ട്. പ്രണയം, ചിരി, പോരാട്ടം എന്നാണ് ചിത്രത്തെ സൂര്യ വിശേഷിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ മറ്റ് അപ്ഡേറ്റുകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

'കങ്കുവ'യാണ് സൂര്യ നായകനായി അടുത്ത് പ്രദർശനത്തിന് ഒരുങ്ങുന്ന ചിത്രം. പാൻ ഇന്ത്യ ചിത്രമാണിത്. എസ് ജെ സൂര്യയും രാഘവാ ലോറൻസും മുഖ്യവേഷങ്ങളിലെത്തിയ 'ജിഗർതണ്ട 2' ആയിരുന്നു കാർത്തിക് സുബ്ബരാജിന്റെ സംവിധാനത്തിൽ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. തിയേറ്ററിൽ മികച്ച വിജയം നേടിയ ചിത്രമാണ് 'ജിഗർതണ്ട 2'.