ശ്രീകൃഷ്ണസ്വാമി ക്ഷേത്രം പുനഃപ്രതിഷ്ഠ

Thursday 28 March 2024 9:30 PM IST

കണിച്ചാർ: ചാണപ്പാറ കണയന്നൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പുനപ്രതിഷ്ഠ നവീകരണ കലശം നാളെ മുതൽ ഏപ്രിൽ ആറു വരെ നടക്കും.നാളെ രാവിലെ ശ്രീകോവിലിന്റെയും നമസ്കാര മണ്ഡപത്തിന്റെയും താഴികക്കുടം സമർപ്പണം നടത്തും. വൈകുന്നേരം 4ന് കലവറ നിറയ്ക്കൽ ഘോഷയാത്രയും ഉണ്ടാകും. രണ്ടാം ദിവസം മണത്തണ കുണ്ടേൻ മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്ന് നാമജപത്തോടെ വിഗ്രഹഘോഷ യാത്ര നടത്തും. തുടർന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനം കൊട്ടിയൂർ ദേവസ്വം ചെയർമാൻ കെ.സി സുബ്രഹ്മണ്യൻ നായർ ഉദ്ഘാടനം ചെയ്യും. ഗോകുലം ഗോപാലൻ മുഖ്യാതിഥി ആയിരിക്കും.മൂന്നുമുതൽ അഞ്ചുവരെ വിവിധ കലാപരിപാടികൾ നടക്കും. ആറാം ദിവസം നവീകരണ കലശ ചടങ്ങുകൾ നടക്കും. ഏഴാം ദിവസം ദേവപ്രതിഷ്ഠ നടക്കും. ഏപ്രിൽ ആറിന് തിടമ്പ് നൃത്തവും അരങ്ങേറുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

Advertisement
Advertisement