പണം അലക്ഷ്യമായി സൂക്ഷിച്ചത് കവർച്ച എളുപ്പമാക്കി 

Friday 29 March 2024 1:58 AM IST

കാസർകോട്: എ.ടി.എം കൗണ്ടറിൽ നിറക്കാൻ കൊണ്ടുവന്ന പണം വാനിലുണ്ടായിരുന്ന രണ്ടുപേരും അലക്ഷ്യമായാണ് സൂക്ഷിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. എ.ടി.എം കൗണ്ടറിലേക്ക് രണ്ടുപേരും ഇറങ്ങിപ്പോയി. ഈ സമയം 50 ലക്ഷം അടങ്ങിയ ബോക്സ് സീറ്റിന്റെ മുകളിൽ എടുത്തുവച്ചു. പുറത്ത് നിന്ന് ഗ്ലാസിലൂടെ നോക്കിയാൽ പണം വ്യക്തമായി കാണുമായിരുന്നു.

പണം കൊണ്ടുവന്ന വാഹനമാണെന്ന് എല്ലാവർക്കും അറിയുകയും ചെയ്യും. ഡ്രൈവറുടെയും സഹായിയുടെയും നീക്കങ്ങൾ നിരീക്ഷിച്ച ആരെങ്കിലും പണം എളുപ്പത്തിൽ കൊണ്ടുപോയി എന്നാണ് നിഗമനം. എന്നാൽ വാനിൽ ഉണ്ടായിരുന്ന മറ്റു പണമടങ്ങിയ ബോക്സ് വാനിന്റെ അടിഭാഗത്ത് സുരക്ഷിതമായി സൂക്ഷിച്ച നിലയിൽ ആയിരുന്നുവെന്ന് ജില്ലാ പൊലീസ് മേധാവി പി. ബിജോയ് പറഞ്ഞു.

Advertisement
Advertisement