ആടുജീവിതത്തിന്റെ വ്യാജപതിപ്പ് പ്രചരിക്കുന്നു, പൊലീസിൽ പരാതി നൽകി സംവിധായകൻ ബ്ലെസി
Friday 29 March 2024 8:59 PM IST
കൊച്ചി : പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത് കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ആടുജീവിതം സിനിമയുടെ വ്യാജപതിപ്പ് പ്രചരിപ്പിക്കുന്നതിനെതിരെ പരാതി. ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിലും സൈബർ പൊലീസ് സ്റ്റേഷനിലുമാണ് ബ്ലെസി പരാതി നൽകിയത്.
മൊബൈൽ സ്ക്രീൻ ഷോട്ടും വ്യാജപതിപ്പ് ചിത്രീകരിച്ച ആളുടെ ഓഡിയോയും സഹിതമാണ് പരാതി നൽകിയത്. മികച്ച അഭിപ്രായം നേടി ചിത്രം തിയേറ്ററിൽ കുതിപ്പ് തുടരുന്നതിനിടെയാണ് ഇന്റർനെറ്റിൽ ചിത്രത്തിന്റെ വ്യാജൻ ഇറങ്ങിയത്. കാനഡയിൽ നിന്നാണ് വ്യാജപതിപ്പ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഐ,പി.ടി.വി എന്ന് പ്രചരിക്കുന്ന ചാനലുകളിലൂടെയും വ്യാജപതിപ്പ് പ്രചരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.