ഒരു ദിവസം ഭരണം മാറുമെന്ന കാര്യം അവർ ഓർക്കണം,​ കേന്ദ്ര ഏജൻസികൾക്കെതിരെ നടപടിയുണ്ടാകും,​ ഇതെന്റെ ഗ്യാരന്റിയെന്ന് രാഹുൽ ഗാന്ധി

Friday 29 March 2024 10:10 PM IST

ന്ന്യൂഡൽഹി : കേന്ദ്ര ഏജൻസികൾക്കെതിരെ മുന്നറിയിപ്പുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സി.ബി,​ഐയും ഇ,​ഡിയും അടക്കമുള്ള കേന്ദ്രഏജൻസികൾ

ബി.ജെ.പി സർക്കാരിന്റെ ആജ്ഞാനുവർത്തിയായി പ്രവർത്തിക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ഭരണം മാറിയാൽ ഈ ഏജൻസികൾക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 1823 കോടി രൂപ അടയ്ക്കാൻ കോൺഗ്രസിന് ആദായനികുതി വകുപ്പ് നോട്ടീസയച്ചതിന്റെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ പരാമർശം.

ഒരു ദിവസം ഭരണം മാറുമെന്ന കാര്യം ഈ ഏജൻസികൾ ഓർക്കണം. ആ ഘട്ടത്തിൽ ഇവയ്ക്കെതിരെ നടപടിയുണ്ടാകും,​ ഇത്തരം പ്രവൃത്തികൾ ആവർത്തിക്കാൻ ഒരു ഏജൻസിയും മുതിരാത്ത തരത്തിലുള്ള കർശന നടപടിയായിരിക്കും ഉണ്ടാകുകയെന്നും ഇതാണ് തന്റെ ഗ്യാരന്റിയെന്നും രാഹുൽ പറഞ്ഞു.