238 തവണ തോറ്റു; പദ്മരാജൻ ഇക്കുറിയും മത്സരരംഗത്ത്

Sunday 31 March 2024 12:33 AM IST

ചെന്നൈ: രാജ്യത്തെ വിവിധ തിരഞ്ഞെടുപ്പുകളിലായി 238 തവണ മത്സരിച്ചു പരാജയപ്പെട്ടിട്ടും കെ.പദ്മരാജൻ പൂർണ ആത്മവിശ്വാസത്തിലാണ്. ഇക്കുറി വീണ്ടും തമിഴ്നാട്ടിലെ ധർമ്മപുരി ജില്ലയിൽ നിന്ന് ജനവിധി തേടാനൊരുങ്ങുകയാണ് ഈ 65കാരൻ.

1988ൽ സ്വദേശമായ തമിഴ്നാട്ടിലെ മേട്ടൂരിൽ നിന്നാണ് ആദ്യമായി മത്സരത്തിനിറങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി, മുൻ പ്രധാനമന്ത്രിമാരായ ഡോ. മൻമോഹൻ സിംഗ്, അടൽ ബിഹാരി വാജ്പേയ്, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയ പ്രമുഖർക്കെതിരെ തോൽവി ഏറ്രുവാങ്ങി.

സൈക്കിൾ വർക്ക് ഷോപ്പ് ഉടമയാണ് കെ.പദ്മരാജൻ. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് മുതൽ ലോക്‌സഭ തിരഞ്ഞെടുപ്പുകളിൽ വരെ മത്സരിച്ചിട്ടുണ്ട്. 'ഇലക്ഷൻ കിംഗ്" എന്നാണ് പദ്മരാജനെ നാട്ടുകാർ വിളിക്കുന്നത്. എതിരാളിയെക്കുറിച്ച് താൻ ചിന്തിക്കുന്നില്ലെന്നും വിജയം രണ്ടാമത്തെ കാര്യമാണെന്നുമാണ് പത്മരാജൻ പറയുന്നത്.

  • 16 ശതമാനം വോട്ടു കിട്ടിയാലേ കെട്ടിവച്ച തുക മടക്കിക്കിട്ടൂ. അതുപോലും ഇദ്ദേഹത്തിന് തിരികെകിട്ടാറില്ല. 2011ലെ നിയമസഭ തിരഞ്ഞെടുപ്പിലാണ് പദ്മരാജൻ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത്. മേട്ടൂരിൽ നിന്ന് 6,​273 വോട്ടുകൾ അന്ന് നേടി. ഏറ്റവും കൂടുതൽ തിരഞ്ഞെടുപ്പിൽ തോറ്റതിനുള്ള ലിംക ബുക്ക് ഒഫ് റെക്കാഡും പദ്മരാജനു ലഭിച്ചിട്ടുണ്ട്.
Advertisement
Advertisement