ചന്ദ്രശേഖർ ആസാദിന് വൈ പ്ലസ് സുരക്ഷ

Sunday 31 March 2024 12:32 AM IST

ന്യൂഡൽഹി: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് ഉത്തർപ്രദേശിൽ വൈ പ്ലസ് കാറ്റഗറി സുരക്ഷ അനുവദിച്ച് കേന്ദ്രം. ലോക്‌സഭ തിരഞ്ഞെടുപ്പിനു മുന്നോടിയായാണ് തീരുമാനം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ആസാദിന് സി.ആർ.പി.എഫിന്റെ വൈ കാറ്റഗറി സുരക്ഷ അനുവദിച്ചത്. ഉത്തർപ്രദേശ് സംസ്ഥാനത്തിനുള്ളിൽ മാത്രമാകും ആസാദിന് വൈ പ്ലസ് സുരക്ഷ ലഭിക്കുക.

ദളിത് നേതാവായ ചന്ദ്രശേഖർ ആസാദ് ഭീം ആർമിയുടെ രാഷ്ട്രീയ പാർട്ടിയായ ആസാദ് സമാജ് പാർട്ടിയുടെ (എ.എസ്.പി) സ്ഥാനാർത്ഥിയായി ലോക്‌സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. ഉത്തർപ്രദേശിലെ ബിജ്‌നോർ ജില്ലയിലെ നഗിന മണ്ഡലത്തിൽ നിന്നാണ് ചന്ദ്രശേഖർ ആസാദ് ജനവിധി തേടുന്നത്. സുരക്ഷാഭീഷണിയുണ്ട് എന്ന് എ.എസ്.പി. അറിയിച്ചതിനെ തുടർന്നാണ് ആസാദിന് വൈ പ്ലസ് സുരക്ഷ അനുവദിച്ചത്. ആസാദിന് സുരക്ഷ വേണമെന്നത് പാർട്ടിയുടെ ദീർഘകാലമായുള്ള ആവശ്യമാണ്.

Advertisement
Advertisement