ചാരായവും കോടയും വാറ്റുപകരണങ്ങളും പിടികൂടി

Monday 01 April 2024 1:15 AM IST

കൊല്ലം :ക്ലാപ്പന വില്ലേജിൽ പ്രയാർ തെക്ക് മുറിയിൽ വളവുമുക്കിന് വടക്കുഭാഗത്തായി കണ്ടൽക്കാടുകൾക്കിടയിൽനിന്ന് 50 ലിറ്റർ ചാരായവും കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു. ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ഡ്രൈ ഡേ ദിനത്തിൽ കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് പാർട്ടിയും എക്സൈസ് ഇന്റലിജൻസ് ബ്യൂറോയും ചേർന്ന് കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എൻ.ബാബുവിന്റെ നേതൃത്വത്തിൽ സംയുക്തമായാണ് റെയ്ഡ് നടത്തിയത്. കരുനാഗപ്പള്ളി താലൂക്കിൽ ക്ലാപ്പന വില്ലേജിൽ പ്രയാർ തെക്ക് മുറിയിൽ ലാലു ഭവനിൽ ലാലു എന്നയാൾക്കെതിരെ അബ്കാരിക്കേസ് എടുത്തു.അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി. എൽ.വിജിലാൽ, ഐ.ബി പ്രിവന്റീവ് ഓഫീസർ ആർ.മനു,പ്രിവൻറ്റീവ് ഓഫീസർ എസ്.ആർ.ഷെറിൻ രാജ്,സിവിൽ എക്സൈസ് ഓഫീസർമാരായ എച്ച്.ചാൾസ്, ബി.അൻസാർ, എസ്.ഹരിപ്രസാദ്, എക്സൈസ് ഡ്രൈവർ അബ്ദുൽ മനാഫ് എന്നിവർ പാർട്ടിയിൽ ഉണ്ടായിരുന്നു.

Advertisement
Advertisement