കേരളത്തിന് വായ്പ: ഇടക്കാല ഉത്തരവ് ഇന്ന്
Monday 01 April 2024 12:00 PM IST
ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കുറഞ്ഞത് 10000 കോടി രൂപയുടെ വായ്പാനുമതിയെങ്കിലും വേണമെന്ന കേരളത്തിന്റെ ആവശ്യത്തിൽ സുപ്രീംകോടതി ഇന്ന് ഇടക്കാല ഉത്തരവ് നൽകും. സാമ്പത്തികവർഷം ആരംഭിക്കുന്ന ഇന്ന് ജസ്റ്റിസുമാരായ സൂര്യകാന്തും കെ.വി. വിശ്വനാഥനും അടങ്ങിയ ബെഞ്ചിന്റെ തീരുമാനം നിർണായകമാണ്. കേരളത്തിന്റെ ആവശ്യത്തെ കേന്ദ്രസർക്കാർ ശക്തമായി എതിർത്തിരുന്നു. സമവായ ശ്രമങ്ങൾ പാളിയതോടെയാണ് കോടതി വിശദമായി വാദം കേട്ട് വിധി പറയാൻ മാറ്റിയത്.