ദരിദ്രർക്ക് മദ്യം: വാഗ്ദാനവുമായി സ്ഥാനാർത്ഥി

Monday 01 April 2024 12:18 AM IST

മുംബയ്: മദ്യം സബ്സിഡിയിലൂടെ നൽകുമെന്ന വിചിത്ര വാ​ഗ്ദാനവുമായി മഹാരാഷ്ട്രയിലെ സ്വതന്ത്ര സ്ഥാനാർത്ഥി. ചന്ദ്രപൂർ മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്ന വനിത റാവത്താണ് വാ​ഗ്ദാനവുമായി രം​ഗത്തെത്തിയത്. ​താൻ ജയിച്ചാൽ ഗ്രാമത്തിൽ ബാറുകൾ തുറക്കുന്നതോടൊപ്പം ദരിദ്രർക്ക് വിസ്കിയും ബിയറും സബ്സിഡിയിലൂടെ നൽകുമെന്നാണ് പ്രഖ്യാപനം. അഖിൽ ഭാരതീ മാനവത പാർട്ടി സ്ഥാനാർത്ഥിയാണ് ഇവർ.

തിരഞ്ഞെടുപ്പ് വാ​ഗ്ദാനം ചർച്ചയായതോടെ ന്യായീകരണവുമായി വനിതാ റാവത്ത് രം​ഗത്തെത്തി. ദരിദ്രരായ ജനങ്ങൾ കഠിനാധ്വാനം ചെയ്യുന്നവരാണ്, അവർ മദ്യപാനത്തിലൂടെ മാത്രമാണ് ആശ്വാസം കണ്ടെത്തുന്നത്. അവർക്ക് ഗുണനിലവാരമുള്ള വിസ്കിയോ ബിയറോ വാങ്ങാൻ കഴിയില്ല. ഇറക്കുമതി ചെയ്ത ​ഗുണമേന്മയുള്ള ​മദ്യം അവർക്ക് കൂടി ലഭിക്കണമെന്ന് താൻ ആ​​ഗ്രഹിക്കുന്നുവെന്നും വനിത വ്യക്തമാക്കി.

2019ലെ തിരഞ്ഞെടുപ്പിൽ വനിതാ റാവത്ത് നാ​ഗ്പൂർ മണ്ഡലത്തിൽ നിന്നും ജനവിധി തേടിയിരുന്നു. അന്നും സമാന വാ​ഗ്ദാനം നൽകുകിയിരുന്നു.

Advertisement
Advertisement