വിജയ് ദേവരകൊണ്ടയുടെ ദ ഫാമിലി സ്റ്റാർ 5ന്
Tuesday 02 April 2024 6:05 AM IST
വിജയ് ദേവരകൊണ്ട, മൃണാൾ താക്കൂർ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി പരശുറാം തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ദ ഫാമിലി സ്റ്റാർ ഏപ്രിൽ 5ന് റിലീസിനെത്തുന്നു. ആക്ഷൻ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ഫാമിലി എന്റർടെയ്നറാണ്.
ഗീതാ ഗോവിന്ദത്തിന് ശേഷം വിജയ് ദേവരകൊണ്ടയും പരശുറാമും ഒരുമിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ദ ഫാമിലി സ്റ്റാർ. തമിഴ്, തെലുങ്ക് ഭാഷകളിലായാണ് ചിത്രം റിലീസിന് എത്തുന്നത്. സംഗീതം ഗോപി സുന്ദർ, ഛായാഗ്രഹണം കെ.യു. മോഹനൻ, പി.ആർ.ഒ പി.ശിവപ്രസാദ്.