കോൺഗ്രസിന്റെ ആദായ നികുതി ഉടൻ ഈടാക്കില്ല

Tuesday 02 April 2024 4:46 AM IST

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ കോൺഗ്രസിനോട് ആദായനികുതിയായി ആവശ്യപ്പെട്ട 3567 കോടി രൂപ ഈടാക്കാൻ നടപടി സ്വീകരിക്കില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചു.

ആദായനികുതി വകുപ്പിന്റെ നിലപാട് രേഖപ്പെടുത്തിയ ജസ്റ്റിസ് ബി.വി. നാഗരത്നയുടെ ബെഞ്ച് ഹർജി ജൂലായ് 24ലേക്ക് മാറ്റി. നികുതി ചോദ്യം ചെയ്ത് 2016ൽ കോൺഗ്രസ് ഫയൽ ചെയ്ത ഹർജിയാണ് പരിഗണിച്ചത്. കഴിഞ്ഞ ദിവസം ലഭിച്ച നോട്ടീസിലടക്കം ചുമത്തിയ മൊത്തം തുകയും അവരുടെ അഭിഭാഷകൻ മനു അഭിഷേക് സിംഗ് വി ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.

1994-95 സാമ്പത്തികവർഷത്തിലെയും, 2014-15 മുതൽ 2020-21വർഷം വരെയുള്ള ഏഴു വർഷങ്ങളിലെയും ആകെ നികുതിയായിട്ടാണ് 3567 കോടി രൂപ ആവശ്യപ്പെട്ടിരിക്കുന്നത്.വസ്തുക്കൾ തുടങ്ങിയവ കണ്ടുക്കെട്ടി 135 കോടിയോളം രൂപ ഇതുവരെ ആദായനികുതി ഈടാക്കിയെന്ന് കോൺഗ്രസ് ബോധിപ്പിച്ചു.

ജസ്റ്റിസ് ബി.വി. നാഗരത്ന അദ്ധ്യക്ഷയായ ബെഞ്ചാണ് പരിഗണിക്കുന്നത്.

Advertisement
Advertisement