എ.പി.അബ്ദുള്ളക്കുട്ടിക്കെതിരെ എൽ.ഡി.എഫ് പരാതി

Tuesday 02 April 2024 1:40 AM IST

തൃശൂർ: മതവിശ്വാസത്തിന്റെ പേരിൽ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിക്കുവേണ്ടി ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി.അബ്ദുള്ളക്കുട്ടി വോട്ട് അഭ്യർത്ഥിച്ചതിനെതിരെ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകി. 'ശ്രീരാമ ഭഗവാനെ മനസിൽ ധ്യാനിച്ച് സുരേഷ്‌ഗോപിക്ക് വോട്ട് ചെയ്യണം" എന്നായിരുന്നു അബ്ദുള്ളക്കുട്ടി അഭ്യർത്ഥിച്ചത്. മാർച്ച് 30ന് വൈകിട്ട് ഇരിങ്ങാലക്കുട ഠാണാ പൂതംകുളം മൈതാനത്ത് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനത്തിലായിരുന്നു പരാമർശം. ഇത് ഇന്ത്യൻ ശിക്ഷാനിയമ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണെന്ന് എൽ.ഡി.എഫ് തൃശൂർ മണ്ഡലം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി. സമ്മേളനത്തിൽ സുരേഷ്‌ഗോപി പങ്കെടുത്തിരുന്നു.

Advertisement
Advertisement