കോൺഫെഡറേഷൻ റാലിയും യോഗവും

Tuesday 02 April 2024 1:07 AM IST

കൊടുങ്ങല്ലൂർ: ഭരണഘടനയെ സംരക്ഷിക്കുക, വോട്ടിംഗ് മെഷീൻ നിരോധിക്കുക, ജാതി സെൻസസ് നടപ്പിലാക്കുക, പട്ടികവിഭാഗ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യം നൽകുക, ജപ്തി ഭീഷണി നിറുത്തലാക്കുക, പട്ടികജാതി പീഡനങ്ങൾക്കെതിരെ അട്രോസിറ്റി നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ആറ്, എഴ് തിയതികളിൽ കാസർകോട് നടത്തുന്ന സംസ്ഥാന സ്‌പെഷ്യൽ കൺവെൻഷന് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് ഓൾ ഇന്ത്യ കോൺഫെഡറേഷൻ ഒഫ് എസ്.സി /എസ്.ടി ഓർഗനൈസേഷൻസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റാലിയും യോഗവും നടത്തി.

ജില്ലാ പ്രസിഡന്റ് സന്തോഷ് കൊടുങ്ങല്ലൂർ ഉദ്ഘാടനം ചെയ്തു. പാലക്കാട് ജില്ലാ പ്രസിഡന്റ് ബാലൻ തൃത്താല, സംസ്ഥാന ട്രഷറർ ലീലാസതീഷ്, സുമതി ബാബുക്കുട്ടൻ, ശർമിള സമേഷ് എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement